അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ-മുൻ ലോക കേരള സഭ അംഗം
പ്രവാസി ക്ഷേമനിധി പെൻഷൻ ഉപഭോക്തൃ കോടതിയുടെ പരിധിയിൽ വരുമോയെന്നും , ഈ സംവിധാനം വഴി പരിഹാരം തേടാൻ സാധിക്കുമോയെന്നും സാധാരണക്കാരായ പ്രവാസികളുടെ സംശയമാണ്.അതിൽ പ്രധാനമായും പലരും ചോദിക്കുന്നത് വിദേശത്ത് നിന്ന് ഉപഭോക്തൃ കോടതികളെ സമീപിക്കാൻ സാധിക്കുമോ?
പ്രവാസികൾക്ക് വിദേശത്തു നിന്നും ഉപഭോക്തൃ കോടതികളെ നീതി ലഭിക്കുന്നതിനായി സമീപിക്കാം.
e-Jagriti Portal വഴി എൻ ആർ ഐ ആയവർക്കും തങ്ങളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ, ഉപഭോക്തൃ കോടതിയുടെ പരിധിയിൽ വരുന്ന മറ്റു പരാതികളും ഓൺലൈനായി സമർപ്പിക്കാനും സാധിക്കും.കൂടാതെ, വെർച്വൽ ഹിയറിംഗ് വഴി തങ്ങളുടെ വാദങ്ങൾ വക്കീലിന്റെ സഹായം കൂടാതെയും സമർപ്പിച്ച് വിധി സമ്പാദിക്കാനും സാധിക്കും.
എളുപ്പത്തിലും അധികം പണച്ചെലവില്ലാതെയും ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും.2026 സാമ്പത്തിക വർഷം വരെ ലഭ്യമായ കണക്കനുസരിച്ച് 751 കേസുകൾ പ്രവാസികളുടേതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രവാസികൾക്ക് ലഭ്യമായ നിയമപരമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അറിയുകയും ആവശ്യമായ സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
