കൊച്ചി: ചലച്ചിത്ര ലോകത്തെ പ്രമുഖർ അണിനിരന്ന താരനിബിഡമായ സദസ്സിൽ 49-ാമത് കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. വാലപ്പൻ ക്രീയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ‘നിഴൽവ്യാപാരികൾ’, ‘സ്വാലിഹ്’ എന്നീ രണ്ടു സിനിമകളാണ് അവാർഡ് തിളക്കത്തിൽ നില്ക്കുന്നത്.
മികച്ച നവാഗത സംവിധായകൻ: ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിലൂടെ റിയാദിലെ പ്രമുഖ വ്യവസായിയും സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഷാജു വാലപ്പൻ കരസ്ഥമാക്കി.
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: ‘സ്വാലിഹ്’ (സ്വീകരിച്ചത്: നിർമ്മാതാവ് ഷാജു വാലപ്പൻ, സംവിധായകൻ സിദ്ധിഖ് പറവൂർ).
കൊച്ചി ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങ് സാംസ്കാരിക സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ്, പ്രിയദർശൻ, എം.ജി. ശ്രീകുമാർ, ഇന്ദ്രൻസ്, ഹണി റോസ്, അനശ്വര രാജൻ, ഡോ. ജോർജ് ഓണക്കൂർ, തേക്കിൻകാട് ജോസഫ് തുടങ്ങി സാംസ്കാരിക, സിനിമാ മേഖലയിലെ വൻ താരനിര തന്നെ ചടങ്ങിൽ അണിനിരന്നു.
![]()
