ജിദ്ദ: തായിഫ് – റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ നഴ്സുമാരായ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. കോട്ടയം സ്വദേശികളായ രണ്ട് നഴ്സുമാരും തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരും ഒരു സൗദി പൗരനുമാണ് അപകടത്തില്‍ മരണപ്പെട്ടത്.
കോട്ടയം, അയർക്കുന്നം സ്വദേശിനി ജെയ്സിമോള്‍ മാത്യു (46), കോട്ടയം, കുറുമുള്ളൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26), തമിഴ്നാട്, ചെന്നൈ അണ്ണാ സത്യ നഗറിൽ വിജയലക്ഷ്മി ജഗദീഷ്(37),തഞ്ചാവൂർ പട്ടുകോട്ടയിൽ അന്തോണിയാർ സ്ട്രീറ്റിൽ ഹെപ്ലിമ ദേവമണി(33) എന്നിവരാണ് മരിച്ചത്.ഒപ്പം വാഹനമോടിച്ചിരുന്ന സൗദി പൗരനും അപകടത്തില്‍ ജീവന് നഷ്ടമായി.മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
അല്‍ഗഫ,അൽ വേല സൗദി സര്‍ക്കാര്‍ ഡിസ്പന്സറികളില് നഴ്സുമാരായി ജോലി ചെയ്യുന്നവരാണ് നഴ്സുമാര്‍. അവധി ദിനമായതിനാല്‍ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി റാനിയയിലേക്ക് പോയതായിരുന്നു സംഘം. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകം. ഇന്നലെ വൈകിട്ട് റാനിയയിൽ നിന്ന് 40 കിലോ മീറ്റർ അകലെ വൈകിട്ട് നാലയോടെ സർവ്വീസ് റോഡിൽ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ വേഗതയിൽ വന്ന ട്രെയ്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ എത്തിക്കാൻ റാനിയ കെ എം സി സി പ്രസിഡണ്ട് നൗഷാദ് പോത്തുകല്ല്, ജനറൽ സെക്രട്ടറി ഷൗക്കത്ത് മൗലവി എന്നിവർ രംഗത്തുണ്ട്
![]()
