റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മലപ്പുറം ജില്ലയിലെ വെന്നിയൂർ കൊടക്കൽ സ്വദേശി ചെനക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ (50) യുടെ മൃതദേഹം ഇന്ന് രാത്രി (30/09/2026) നാട്ടിലേക്ക് കൊണ്ട് പോകും.
റിയാദിലെ ബദിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അദ്ദേഹം അസുഖ ബാധിതനായി കഴിഞ്ഞ പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.
റിയാദിലെ ശുമൈസി ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പരേതനായ ചെനക്കൽ കുഞ്ഞാലി പിതാവാണ്. മാതാവ് പാത്തുമ്മ, ഭാര്യ ശരീഫ. നിസാമുദ്ധീൻ, നീയാസുദ്ധീൻ, നിഷാന തസ്നി എന്നിവർ മക്കളാണ്. നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി കെ.എം.സി.സി നാഷണൽ കമ്മിറ്റി വെൽഫെയർ വിംഗ് കൺവീനറും ജീവകാരുണ്യ പ്രവർത്തകനുമായ തെന്നല മൊയ്തീൻ കുട്ടിയും ബന്ധുക്കളായ ശറഫുദ്ധീൻ കൊടക്കല്ല്, സിദ്ധീഖുൽ അക്ബർ കരിമ്പിൽ, മിസ്ഫറലി എന്നിവരാണ് ഉണ്ടായിരുന്നത്.
![]()
