ദമാം : മോഹൻ വസുധയുടെ കവിത സമാഹാരമായ ‘ ധരണി’ യുടെ കവർ എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ എം എൻ കാരശേരി പ്രകാശനം നിർവഹിച്ചു.
സൗദി മലയാളി ലിറ്റററി ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന വേദിയിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് പി.കെ പാറക്കടവ്, സിനിമാ നിർമ്മാതാവ് ജോളി ലോനപ്പൻ,മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സൗദി മലയാളി സമാജം ദേശീയ പ്രസിഡൻ്റ് മാലിക് മക്ബൂൽ, ജനറൽ
സെക്രട്ടറി ഡോ. സിന്ധു ബിനു, ഡോ. അജി വർഗീസ്, നവോദയ രക്ഷാധികാരിപ്രദീപ് കൊട്ടിയം, സൗദി മലയാളി സമാജാംഗം ജയൻ ജോസഫ് എന്നിവർ പങ്കെടുത്തു.
അത്യന്താധുനികമായി പ്രകൃതി നേരിടുന്ന ആഗോള താപനത്തെകുറിച്ചെഴുതിയ ‘ധരണി’ , ‘ശാസ്താം കോട്ടക്കായൽ’, ‘എൽസിക്കുന്ന് ‘ തുടങ്ങി ഇരുപത്തി ഒന്നോളം സമകാലീക താളാത്മക കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
പുസ്തകം ഒക്ടോബറിൽ സൗദി മലയാളി ലിറ്റററി ഫെസ്റ്റിവലിൻ്റെ വേദിയിൽ പ്രകാശനം ചെയ്യും.
![]()
