ദമാം: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമുയർത്തി സ്പോർട്ടീവോ അക്കാദമിയുടെ നേതൃത്വത്തിൽ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു. അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും പരിശീലകരും മാനേജ്മെന്റ് ടീം അംഗങ്ങളും ആഘോഷ പരിപാടിയിൽ പങ്കാളികളായി.
സൗദി അറേബ്യയുടെ ദേശീയദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കുട്ടികൾക്കും കുടുംബങ്ങൾക്കും ദേശീയദിനത്തിന്റെ സന്തോഷം ഒരുമിച്ച് പങ്കിടുന്നതിനുള്ള വേദിയായി.കുട്ടികളും രക്ഷിതാക്കളും പരിശീലകരും ഒരുമിച്ച് അണിനിരന്നത് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ സന്ദേശമായി.
കായിക പരിശീലനത്തിലൂടെ കുട്ടികളിൽ അച്ചടക്കം, കൂട്ടായ്മ, പരസ്പര ബഹുമാനം, സഹകരണം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതോടൊപ്പം സമൂഹത്തിൽ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
സ്പോർട്ടീവോ അക്കാദമി ഡയറക്ടർ ജംഷീർ മൂസ, ഹെഡ് കോച്ച് ഷമീർ മാനേജർ സാബിക്, മാനേജ്മെന്റ് അംഗങ്ങളായ,ഉബൈദ്,ഉവൈസ് ഷജീർ തുണേരി ,സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശീയദിനാഘോഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷപൂർവം സമാപിച്ചു.
![]()
