റിയാദ് : സൗദി നാഷണൽ ഡേയുടെ ആവേശവും അഭിമാനവും ആഘോഷിക്കുന്നതിനായി മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സൗദിയുടെ സംസ്കാരം, പൈതൃകം, ആഘോഷങ്ങൾ, പ്രകൃതി സൗന്ദര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന നിങ്ങളുടെ മികച്ച ചിത്രങ്ങൾ പങ്കുവെച്ച് ആകർഷകമായ സമ്മാനങ്ങൾ നേടാം.
പങ്കെടുക്കാനുള്ള നിബന്ധനകൾ
✅ മിത്രയുടെ ഔദ്യോഗിക Instagram പേജ് Follow ചെയ്യുക.
✅ നിങ്ങളുടെ ഫോട്ടോ Instagram DM, WhatsApp, അല്ലെങ്കിൽ Google Form വഴി അയയ്ക്കുക.
✅ മത്സര പോസ്റ്റ് നിങ്ങളുടെ Storyയിൽ Share ചെയ്ത് @mithra നെ Tag ചെയ്യുക.
✅ പോസ്റ്റിൽ കുറഞ്ഞത് 3 സുഹൃത്തുക്കളെ Tag ചെയ്യുക.
✅ #MithraSaudiNationalDay , #MithraContest ഹാഷ്ടാഗുകൾ ഉപയോഗിക്കുക.
🏆 People’s Choice Award – ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന ചിത്രം.
🏆 Judge’s Choice Award – മികച്ച ഫോട്ടോഗ്രാഫിക്കും സൃഷ്ടിപരതയ്ക്കുമുള്ള അംഗീകാരം.
🎁 വിജയികൾക്കായി Gift Vouchers, Trophies, Certificates എന്നിവ ഒരുക്കിയിട്ടുണ്ട്.
📅 എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി: 28 സെപ്റ്റംബർ 2025
![]()
