റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘പാലക്കാടൻ ഓണം 2026’വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു.
റിയാദിലെ ഫ്ളമിങ്കോ മാൾ -മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷത്തിനു മഹാബലി, പൂക്കളം,ഓണസദ്യ, ചെണ്ടമേളം, നാസിക് ഡോൾ, വടംവലി, ഗാനമേള, തിരുവാതിര, ഡിജെയും കൂടാതെ പാലക്കാടിന്റെ വിവിധ കലാകാരന്മാരുടെയും കലാസംഘങ്ങളുടെയും നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി.
സാംസ്കാരിക ചടങ്ങിന് പ്രസിഡണ്ട് ശ്യാം സുന്ദർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ കബീർ പട്ടാമ്പി , ചീഫ് കോഡിനേറ്റർ ബാബു പട്ടാമ്പി, പ്രോഗ്രാം കൺവീനർമാരായ അനസ്, മനു മണ്ണാർക്കാട്,സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ,റഹ്മാൻ മുനമ്പത്ത്,സനു മാവേലിക്കര, ബിന്യാമിൻ ബിർളു, ഫ്ളൈയിൻകോ സാബിദ്,നൗഷാദ് കിളിമാനൂർ, ഷിഹാബ് കരിമ്പാറ എന്നിവർ യോഗത്തിൽ ഓണാശംസകൾ അറിയിച്ചു.
സെക്രട്ടറി മുസ്തഫ എടത്തനാട്ടുകര സ്വാഗതവും
ട്രഷറർ അബ്ദുൾ റൗഫ് യോഗത്തിന് നന്ദിയും പറഞ്ഞു.
നിർവാഹക സമിതി അംഗങ്ങളായ ഷാജീവ് ശ്രീകൃഷ്ണപുരം, ഷഫീർ പത്തിരിപ്പാല, മനാഫ് പൂക്കാട്ടിൽ, സുരേഷ് ആലത്തൂർ, അനീഷ്, വാസുദേവൻ, ജംഷാദ് വാക്കയിൽ, അൻവർ സാദത്ത്, ഇസ്ഹാഖ്, ആഷിഫ്, ആഷിഖ്, മഹേഷ് ജയ്, അബൂബക്കർ, മധു, മുജീബ്, ഷബീർ അലനല്ലൂർ, ഷഹീർ കോട്ടക്കാട്ടിൽ, സുബീർ, നഫാസ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസ്സൻ, വിഘ്നേഷ്, അഷ്റഫ് അപ്പക്കാട്ടിൽ, സുബിൻ, റിസ്വാൻ, രതീഷ് അലനല്ലൂർ, ഷാനവാസ്, അജ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
