റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) സംഘടിപ്പിച്ച ‘ഓണം പൊന്നോണം 2026, തിത്തെയ് തകതെയ്’ വർണാഭമായ പരിപാടികളോടെയും വൻ ജനപങ്കാളിത്തത്തോടെയും ആഘോഷിച്ചു. കൺവീനർമാരായ മുഹമ്മദ് ഉവൈസ്, നജു കബീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രോഗ്രാമുകൾ അണിയിച്ചൊരിക്കിയത്. എക്സിറ്റ് 26 മാർക്ക് ആൻഡ് സേവ് വേദിയിൽ നടന്ന ആഘോഷത്തിൽ എടപ്പ അംഗങ്ങളും കുടുംബങ്ങളും റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഉപദേശക സമിതി അംഗം ഗോപകുമാർ പിറവം നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തു.
നാട്ടിലെ ഓണാഘോഷത്തിന്റെ തനിമയും ഗൃഹാതുരത്വവും പകർന്നുനൽകുന്ന രീതിയിലാണ് ജസീർ കോതമംഗലം, വൈശാഖ് മുരളീധരൻ, ജൂബി ലൂക്കോസ് എന്നിവർ വേദിയും സദസ്സും ഒരുക്കിയത്. ജോൺ വർഗീസ്, ക്രിസ്റ്റിയാനോ ലാലു, ഷജീർ ആലുവ എന്നിവർ ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളം, ഊഞ്ഞാൽ, കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി. പരമ്പരാഗത അലങ്കാരങ്ങളും വർണവെളിച്ചങ്ങളും ചേർന്നപ്പോൾ വേദി കേരളീയ ഗ്രാമാന്തരീക്ഷത്തിന്റെ നേർക്കാഴ്ചയായി മാറി.
നിഷാദ് ചെറുവട്ടൂരിന്റെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി. റിജോ ഡൊമിനിക്കോസിന്റെ നേതൃത്വത്തിലുള്ള വോളന്റിയർ ടീം അംഗങ്ങളായ എം സാലി ആലുവ, നൗഷാദ് പള്ളത്, സകീർ കലൂർ, ജോബി ജോർജ്, അജീഷ് ചെറുവട്ടൂർ, അലി ഇമ്രാൻ, മുഹമ്മദ് തസ്ലിം, ഫാരിസ്, കരീം മേതല, വിപിൻ ആന്റണി, ഹിലാൽ ബാബു, കുഞ്ഞുമുഹമ്മദ്, ജിബിൻ രാജ്, ജിജോ മോൻ ആന്റണി, ജോയ് ചാക്കോ, പ്രവീൺ പെരുമ്പാവൂർ, അനസ് കോതമംഗലം, റഹീം ഹസ്സൻ, ലാലു വർക്കി, സമീർ കോതമംഗലം, അനസ് മരങ്ങാട്ട്, അംജദ് അലി, നബീൽ, അൽത്താഫ്, ഷെമീർ മുഹമ്മദ് എന്നിവർ ഓണസദ്യയുടെ ക്രമീകരണവും ഭക്ഷണവിതരണവും ഭംഗിയായി നിർവഹിച്ചു.
തുടർന്ന് എടപ്പ വിമൻസ് കളക്ടീവിന്റെ താലപ്പൊലിയും ബീറ്റ്സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരിമേളവും അകമ്പടിയായ മാവേലി എഴുന്നള്ളത്ത് ആഘോഷത്തെ ആവേശഭരിതമാക്കി. കൾച്ചറൽ കോർഡിനേറ്റർസ് നൗറിൻ ഷാ, മുഹമ്മദ് സഹൽ, നിസാർ കൊച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ എടപ്പ റിഥം ക്വീൻസ് അവതരിപ്പിച്ച തിരുവാതിര, ഒപ്പന, മാർഗംകളി എന്നിവയ്ക്കൊപ്പം വൈദേഹി നൃത്തവിദ്യാലയ, മെഹർനൂർ ഒപ്പന, ആരവി ഡാൻസ് അക്കാഡമി, ഗോൾഡൻ സ്പാരോ, നവ്യ ഡാൻസ് അക്കാഡമി എന്നിവരുടെ കലാവിരുന്നും അരങ്ങേറി. ലിയ ഷജീർ, ഷാനി ഷമീൽ എന്നിവർ അണിയിച്ചൊരുക്കിയ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ തരം ഡാൻസുകൾ മ്യൂസിക് ഷോ, ഗിറ്റാർ ഫ്യൂഷൻ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പരമ്പരാഗത ഓണക്കളികളും വിനോദപരിപാടികളും കുടുംബസംഗമങ്ങളും പ്രവാസികൾക്ക് നാടിന്റെ മധുരസ്മരണകൾ സമ്മാനിച്ചു.

പ്രോഗ്രാം കൺവീനർ മുഹമ്മദ് ഉവൈസിന്റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ജാതി–മത–രാഷ്ട്രീയ ഭേദമന്യേ മനുഷ്യരെ ഒരുമിപ്പിക്കുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുസ്തഫ പറഞ്ഞു. എടപ്പ ചെയർമാൻ അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ബാബു പറവൂർ, ഷുക്കൂർ ആലുവ, ജോയ് ചാക്കോ, റോയ് ജോർജ്, ഇഡബ്ല്യൂസി ഭാരവാഹികളായ നസ്രിയ ജിബിൻ, സൗമ്യ തോമസ്, അമൃത മേലെമഠം, പ്രമുഖ ജീവകാരുണ്യ പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവ്വൂർ, നാസർ കാരക്കുന്ന് (എൻആർകെ), റഹ്മാൻ മുനമ്പത്ത് (ഫോർക), സലീം കളക്കര (ഒഐസിസി), മുജീബ് ഉപ്പട (കെഎംസിസി), ഗഫൂർ (കേളി), ജയൻ കൊടുങ്ങല്ലൂർ (മീഡിയ), ബിർലു ബിന്യമിൻ (ഡബ്ല്യുഎംഎഫ്), റിജോഷ്, വരുൺ കണ്ണൂർ (റിയാദ് ടാക്കീസ്), ഷിയാസ് കോട്ടയിൽ (പീസ് വാലി), സാജു ദേവസ്സി (പെരുമ്പാവൂർ പ്രവാസി), ജിബിൻ സമദ് (കൊച്ചിൻ കൂട്ടായ്മ), ജാഫർ ഖാൻ (ഒഐസിസി എറണാകുളം), മുജീബ് മൂലയിൽ (കെഎംസിസി എറണാകുളം) തുടങ്ങിയ റിയാദിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ ഓണാശംസകൾ നേർന്നു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രെഷറർ അമീർ കാക്കനാട് നന്ദിയും നേർന്നു.
അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച അഡ്വ. അജിത്ഖാൻ, ജിയാ ജോസ് എന്നിവർ പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. അജ്നാസ് ബാവു, അമീർ ആലുവ, ഉസ്മാൻ പരീത്, നാസർ ആലുവ, ബാബു അലിയാർ, സ്വപ്ന ഷുക്കൂർ, സഫ്ന അമീർ, റസാന ഖദീജ, റിസ്വാന ഫാരിസ്, ഷൈജി ലാലു, ബീന ജോയ്, അസീന മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈവിധ്യമാർന്ന പരിപാടികളും മികച്ച സംഘാടനവും അഭൂതപൂർവമായ ജനപങ്കാളിത്തവുംകൊണ്ട് എടപ്പ ഓണം പൊന്നോണം റിയാദിലെ പ്രവാസി മലയാളികളുടെ മനസ്സിൽ മായാത്ത ഓർമയായി മാറി.
![]()
