റിയാദ്: റിയാദിലെ മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് റീജിയണൽ കേരളൈറ്റ്സ് അസോസിയേഷന്റെ (ഫോർക) ഇരുപതാം വാർഷികാഘോഷമായ ‘ഫോർക മെഗാ മേള 2026’ന്റെ ലോഗോ പ്രകാശനം ഷോല മാളിലെ അൽ വഫ ഹൈപ്പർമാർക്കറ്റിൽ വർണാഭമായി നടന്നു.
ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും പ്രമുഖ സാമൂഹികപ്രവർത്തകനുമായ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നെസ്റ്റോ പ്രതിനിധി നാസർ ‘ഫോർക മെഗാ മേള 2026’ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു . സമ്മാനക്കൂപ്പണിന്റെ ആദ്യവിതരണം സംഘടനയുടെ രക്ഷാധികാരി അറബ്കോ രാമചന്ദ്രൻ സൈഫ് കായംകുളത്തിന് നൽകി നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ കരീം കാനാമ്പുറം ആമുഖപ്രഭാഷണം നടത്തി. ആക്ടിങ് കൺവീനർ വിനോദ് കൃഷ്ണ സ്വാഗതവും കൺവീനർ ഉമ്മർ മുക്കം മുഖ്യപ്രഭാഷണവും നടത്തി. ട്രഷറർ ജിബിൻ സമദ് കൊച്ചി നന്ദി രേഖപ്പെടുത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലീം കളക്കര (ഒ.ഐ.സി.സി), ജലീൽ തിരൂർ (കെ.എം.സി.സി), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ), രാധാകൃഷ്ണൻ (കേളി), ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ (മാധ്യമപ്രവർത്തകർ), സുധീർ കുമ്മിൾ (നവോദയ), ഷിയാസ് കോട്ടയിൽ (പീസ് വാലി), അബ്ദുള്ള വല്ലാഞ്ചിറ (ഫോർക മുൻ ചെയർമാൻ), നവാസ് വെള്ളിമാടുകുന്ന് (ഫോർക മുൻ കൺവീനർ), ഡോ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

സംഘടനയുടെ രക്ഷാധികാരികളായ അലി ആലുവ, സൈഫ് കായംകുളം, അഡ്വ. ജലീൽ, ഫോർക ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, അഖിനാസ് കരുനാഗപ്പള്ളി, അലക്സ് കൊട്ടാരക്കര, ഗഫൂർ കൊയിലാണ്ടി, സെഫു റഹ്മാൻ , ഫർമിസ് , സെയ്ദ് ജാഫർ തങ്ങൾ , മുസ്തഫ,ലെത്തീഫ് തെച്ചി , ഷാജി മഠത്തിൽ , മജീദ് മൈത്രി ഷാനവാസ്,ഷാജഹാൻ ചാവക്കാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഫോർകയിലെ വിവിധ അംഗസംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്ന ഫോർക്കയുടെ വളർച്ചയും പ്രവർത്തനപാരമ്പര്യവും അടയാളപ്പെടുത്തുന്നതാണ് ഇരുപതാം വാർഷികാഘോഷം. ചടങ്ങിന്റെ ഭാഗമായി അരങ്ങേറിയ വിവിധ കലാപരിപാടികൾ ലോഞ്ചിങ് പരിപാടിക്ക് കൂടുതൽ മിഴിവേകി. ഒക്ടോബർ 9ന് നടക്കുന്ന ‘ഫോർക മെഗാ മേള 2026’, റിയാദിലെ മലയാളി കൂട്ടായ്മയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാക്കി മാറ്റാനുള്ള വിപുലമായ ഒരുക്കത്തിലാണ് സംഘാടകർ.
![]()
