തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ, അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അഡോബി ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, പ്രീമിയർ പ്രോ, ആഫ്റ്റർ ഇഫക്ട്സ്, എഫ്.സി.പി., ഡാവിഞ്ചി റിസോള്‍വ് എന്നിവയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. 2026 സെപ്റ്റംബർ 1-ന് 40 വയസ്സിൽ കവിയരുത്. വേതനം പ്രതിമാസം 35,000 രൂപയാണ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ 2026 സെപ്റ്റംബർ 25 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഇ-മെയിലിലോ ലഭിക്കണം.
![]()
