റിയാദ് : പത്തനംതിട്ട തിരുവല്ല പെരിങ്ങര സ്വദേശി കാഞ്ഞിരപ്പള്ളിൽ ബെഥാന്യയിൽ മാത്യു ഉമ്മൻ എന്ന ജിജി (57) റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. അൽമൻസൂരിയ കോൺട്രാക്ടിംഗ് കമ്പനിയിൽ 30 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.
റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നഴ്സായിരുന്ന ഭാര്യ സിബി കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലേക്ക് പോയത്. കെവിൻ, മാർവിൻ എന്നിവരാണ് മക്കൾ.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിയാദ് ഹെൽപ്ഡെസ്ക് അഡ്മിനും കണ്ണൂർ ഒഐസിസി ജീവകാരുണ്യ പ്രവർത്തകനുമായ നവാസ് കണ്ണൂർ, സുഗതൻ നൂറനാട്, ബിജുപാലസ് വെൺമണി, കമ്പനി സ്റ്റാഫ് പ്രിയ പ്രസാദ് വർഗീസ്, ബിജു ജോർജ് വെൺമണി, ജെറിൻ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
![]()
