കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡിആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായതോടെ തുടർച്ചയായ മൂന്നാംദിനമാണ് വയനാട്ടിൽ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത്. ഇന്ന് ഭാഗികാവധിയായിരുന്നു.
![]()
