റിയാദ് :മൂണ്‍ഗ്ലൈഡ് എന്റര്ടൈന്മെന്റ്സും എന്‍ആര്‍കെ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന “ആരവം വേടന് ലൈവ് റിയാദ് മെഗാ ഷോ” ഔദ്യോഗിക ടൈറ്റില്‍ പ്രകാശനവും ആദ്യ ടിക്കറ്റ് വില്പനയും റിയാദിൽ നടന്നു.ലുലു മാള്‍ മുറബ്ബയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്ചലച്ചിത്രതാരം അന്‍സിബ ഹസന് പരിപാടിയുടെ ഔദ്യോഗിക ടൈറ്റില്‍ പ്രകാശനവും ആദ്യ ടിക്കറ്റ് വില്പനയും നിര്‍വഹിച്ചു. വ്യവസായ പ്രമുഖന് മുനീര്‍ കണ്ണങ്കര ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
എന്‍ആര്‍കെ ഫോറം പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സുരേന്ദ്രന് കൂട്ടായി, ഷുഹൈബ് പനങ്ങാങ്ങര, സലീം കളക്കര, ലുലു റിയാദ് റീജിയണല്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍, സംഘാടകരായ ധനീഷ് ചന്ദ്രന്, സിനൂഷ ധനീഷ്, വിഷ്ണു വിജയന്, സിജിന്‍ കൂവള്ളൂര്‍, റിയാസ് മേലേത്ത് എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന് മാറ്റ് കൂട്ടാന്‍ പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമിയുടെ നൃത്തനൃത്യങ്ങള്‍, മിമിക്രി താരം കലാഭവന്‍ നസീബിന്റെ ഫിഗര്‍ഷോ, ഗായകന് അഹമ്മദ് സുല്‍ത്താന്റെ സംഗീതവിരുന്ന്, ഇന്ററാക്ടീവ് സെഷന് എന്നിവ അരങ്ങേറി. വിശിഷ്ടാതിഥികളെയും കലാകാരന്മാരെയും ഓർമ്മ ഫലകങ്ങള്‍ സമ്മാനിച്ചു ആദരിച്ചു. റഹ്മാന് മുനമ്പത്ത്, ബാലുക്കുട്ടന്‍, നസീര്‍ മുള്ളൂര്‍ക്കര, അഷ്റഫ് മൂവാറ്റുപുഴ, കൃഷ്ണകുമാര്‍, ഫിറോസ് ശിഫ, ഷഫീറലി, ഷഫീഖ് തലശ്ശേരി, നാസര്‍ കാരക്കുന്ന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
![]()
