തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികളിൽ പെട്ടവർക്ക് ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ നൽകും.മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപയും അനുവദിക്കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10,000 വീതം നല്‍കും. 316 ദുരിതാശ്വാസ ക്യാമ്പുകളില്‍ പതിനോരായിരം പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്കായി 3800 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയാണ് നൽകുക. മുൻകാലങ്ങളിൽ 4 ലക്ഷം രൂപയാണ് ഇത്തരം ആവശ്യങ്ങൾക്ക് നൽകിയിരുന്നത്. വീട് നിര്‍മാണ സാമഗ്രികൾക്ക് വില വർധിച്ചതിനാലാണ് നഷ്ടപരിഹാരത്തുക കൂട്ടിയത്. മണ്ണിടിച്ചിലിലും മറ്റും വീടും പറമ്പും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ നൽകും. നേരത്തെ 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
![]()
