റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ ആശംസകൾ നേർന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും, ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും രേഖപ്പെടുത്തി.
![]()
