ജിദ്ദ: ജിദ്ദ കെ.എം.സി.സി.യുടെ മുന്‍ നേതാവ് എം.എം. കുട്ടി മൗലവിയുടെ ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുന്ന ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍’ എന്ന ആത്മകഥയുടെ സൗദി തല പ്രകാശനം ജിദ്ദയില്‍ നടന്നു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി. സംഘടിപ്പിച്ച ചടങ്ങില്‍ കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കര്‍ പുസ്തകം പരിചയപ്പെടുത്തി.
ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഹജ്ജ്2026 വളണ്ടിയര്‍ സേവനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രവര്‍ത്തകര്‍ക്കുള്ള മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
നാസര്‍ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീര്‍ വാവക്കുഞ്ഞ്, നാസര്‍ മച്ചിങ്ങല്‍, ഇസ്മായില്‍ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫല്‍ ഉള്ളാടന്‍, ശിഹാബ് പുളിക്കല്‍, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസര്‍ കാരാടന്‍, അഹമ്മദ് പറപ്പൂര്, നജ്മുദ്ദീന് കണ്ണമംഗലം, മന്‍സൂര്‍ ഊരകം, ഇബ്രാഹീം മുക്കില്‍, ഒ.സി. ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അഹമ്മദ് കുറ്റൂര്‍ ഖിറാഅത്ത് നിര്‍വഹിച്ച ചടങ്ങില്‍ നാസര്‍ മമ്പുറം സ്വാഗതം പറഞ്ഞു. സമദ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു. നൗഷാദലി പറപ്പൂര് നന്ദി രേഖപ്പെടുത്തി.
യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസര്‍ പൊനക്കന്‍, ആബിദ് വേങ്ങര, ഇ.കെ. മുജഫര്‍, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്റഫ് ചുക്കന്‍, ജലീല്‍ അടിവാരം, പി.കെ. നാസര്‍ എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നല്കി.
![]()
