ജിദ്ദ: ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ ” പ്രവാസി സേവന കേന്ദ്രം@ജിദ്ദ” കെ എം സി സി നാഷണൽ സെക്രട്ടറി നാസർ വെളിയംങ്കോട് സന്ദർശനം നടത്തി.
അസീസ് ലാക്കൽ അദ്ദ്യക്ഷത വഹിച്ചു. പ്രവാസം നേരിടുന്ന പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരങ്ങൾ മാത്രം മതിയാകില്ലെന്നും, പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്ന ബദൽ സംവിധാനങ്ങൾ സർക്കാർ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നാസർ വെളിയംകോട് അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ തൊഴിൽ സുരക്ഷ, സാമൂഹിക സംരക്ഷണം, പുനരധിവാസം എന്നിവ മുൻനിർത്തിയുള്ള സമഗ്രമായ നയങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ അനുഭവങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിഗണിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ വെച്ച് ” പ്രവാസി സേവന കേന്ദ്രം@ജിദ്ദ” വഴി അപേക്ഷ നൽകിയ നോർക്ക കാർഡ് വിതരണവും നടത്തി. പ്രിൻസാദ് കോഴിക്കോട്, ഉമ്മർ മങ്കട, ഇസ്മായിൽ കൂരിപ്പൊയിൽ,
ഗഫൂർ വണ്ടൂർ, ഫൈസൽ മക്കരപ്പറമ്പ്, എന്നിവർ പ്രസംഗിച്ചു.
കമാൽ കളപ്പാടൻ, സമീർ പാണ്ടിക്കാട്, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി.
യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, മുഹമ്മദ് ഓമാനൂർ നന്ദിയും പറഞ്ഞു.
![]()
