തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ആണുള്ളത്.
പൂഞ്ഞാറിൽ ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ അമ്മാമയും മകനും മരിച്ചു.
പത്തനംതിട്ട,ഇഡ്ജ്ജി ജില്ലകളിൽ വെള്ളം അതിശക്തമായി കയറുന്നുണ്ട്.മലയോര പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയ കൊണ്ടിരിക്കുന്നു മാറ്റി കൊണ്ടിരിക്കുന്നു.ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ ജില്ലാ അധികാരികൾ നിർദ്ദേശം നൽകി കഴിഞ്ഞു.ജനപ്രതിനിധകൾ ,സാമൂഹിക ജീവകാരണ്യ പ്രവർത്തകർ,ജില്ലാ പോലീസ് ,ഭരണാധികാരികൾ അടക്കം എല്ലാവരും ദുരിത മേഖലകളിൽ സജീവമായി ഉണ്ട്.
![]()
