റിയാദ് :മൂൺഗ്ലൈഡ് എന്റർടെയ്ൻമെന്റ്സും മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻആർകെ ഫോറവും സംയുക്ത സഹകരണത്തിൽ നടത്തുന്ന ‘വേടൻ ലൈവ്’ മെഗാ ഷോയുടെ ടൈറ്റിൽ, ടിക്കറ്റ് ലോഞ്ച് ഇന്നു വൈകീട്ട് (31-07-2026) ആറിനു മുറബ്ബ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ സിനിമ താരം അൻസിബ ഹസ്സന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘാടകർ ഊഷ്മള സ്വീകരണം നൽകി.
പോൾസ്റ്റാർ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരും കലാഭവൻ നസീബും നയിക്കുന്ന വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറും. റിയാദിലെ സാംസ്കാരിക, സാമൂഹിക, വ്യവസായ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
ഒക്ടോബർ രണ്ടിന് അരങ്ങേറുന്ന റാപ്പർ വേടന്റെ വേദികൾ കത്തിക്കയറുന്ന ആവേശ പരിപാടിക്ക് പ്രവാസി സമൂഹം ഒന്നടങ്കം കാത്തിരിക്കുകയാണ്.

![]()
