കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. മികച്ച ബുക്കിംഗാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.നാളെ ജൂലൈ 31-വെള്ളിയാഴ്ച ആണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി എത്തിയ ട്രെയിലർ വലിയ രീതിയിൽ ചർച്ചയായിരുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സൗദിയിൽ കുഞ്ചാക്കോ ബോബൻ ഫാൻസ് അസ്സോസിയേഷൻ പ്രവർത്തകാർ ആവേശത്തിലും പ്രതീക്ഷയിലുമാണെന്നു ഫാൻസ് അസോസിയേഷൻ ഭാരവാഹി സിയാദ് വർക്കല പറഞ്ഞു.
![]()
