തിരുവനന്തപുരം : പ്രവാസി സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സുലൈമാൻ വിഴിഞ്ഞത്തിന്റെ രണ്ടാമത്തെ പുസ്തകമായ ‘കനൽ’ നാളെ പ്രകാശനം ചെയ്യും.
തിരുവനന്തപുരം തായ് വീട് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എബ്രഹാം മാത്യു പുസ്തകം പ്രകാശനം ചെയ്യും.
ചെറുകഥാകൃത്തും നോവലിസ്റ്റും റേഡിയോ മലയാളം വിഭാഗം തലവനുമായ ജേക്കബ് എബ്രഹാം പുസ്തകം ഏറ്റുവാങ്ങും.
തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ലീന, കവിയും അധ്യാപകനുമായ പി. എസ്. ഉണ്ണികൃഷ്ണൻ, എഴുത്തുകാരനും അധ്യാപകനുമായ അഭിലാഷ് അമ്പാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
‘കനൽ’ എന്ന സുലൈമാൻ വിഴിഞ്ഞത്തിന്റെ പുസ്തകം എം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

![]()
