റിയാദ്: 28 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് ജേക്കബിന് സംഘടനയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. റിയാദ് മുറബ്ബ ലുലു അവന്യൂ മാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു യാത്രയയപ്പ്. പ്രവാസ ജീവിതത്തിനിടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.
പ്രസിഡന്റ് കരീം കാനാമ്പുറം, അഡ്വൈസറി മെമ്പർ സലാം പെരുമ്പാവൂർ എന്നിവർ ചേർന്ന് ജോർജ് ജേക്കബിന് പൊന്നാട അണിയിച്ചു. അമീർ കാക്കനാട്, ജസീർ കോതമംഗലം, ഉവൈസ് മൂവാറ്റുപുഴ, സഹൽ പെരുമ്പാവൂർ, നിഷാദ് ചെറുവട്ടൂർ, ഷജീർ ആലുവ, ജൂബി ലൂക്കോസ്, നിസാർ കൊച്ചിൻ, അജ്നാസ് ബാവു, ലിയ ഷജീർ, നെജു കബീർ, മുഹ്സിന ടീച്ചർ, നൗറിൻ ഷാ, റസാന ഖദീജ, വിപിൻ ആന്റണി, ഹിലാൽ ബാബു, അലി ഇമ്രാൻ, നബീൽ, അനസ് മരങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു.
മറുപടി പ്രസംഗത്തിൽ എടപ്പ ടീം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ജോർജ് ജേക്കബ് നന്ദി അറിയിച്ചു.
![]()
