ബഹ്റൈൻ : നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി മുഹറഖ് സൂഖിന്റെ മുഖം മിനുക്കൽ തുടങ്ങുന്നു .നൂറ്റാണ്ടുകളുടെ പൈതൃക ചരിത്രം പേറുന്ന സൂഖിനു എല്ലാ രീതിയിലും പുതിയ ഒരു മുഖം നൽകാനാണ് സർക്കാർ പദ്ധതി ഇട്ടിരിക്കുന്നത് . പവിഴ ഖനനത്തിന്റെയും പുരാതന നഗരത്തിന്റെ പാരമ്പര്യവും നിലനിർത്തിയുള്ള നവീകരണമാണ് നടക്കാൻ പോകുന്നത് .നഗര സൗന്ദര്യവത്കരണം, പാതയോരങ്ങളിൽ മരങ്ങൾ, നവീകരിച്ച നടപ്പാതകൾ,പാർക്കിങ് സംവിധാനമടക്കം വൻ പദ്ധതിയിലൂടെ സൂഖിന്റെ മുഖച്ച്ചായ തന്നെ മാറും
![]()
