ദോഹ: വിജയകരമായ പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയായതിനു പിന്നാലെ എജുക്കേഷൻ സിറ്റിയിലെ പുതിയ ട്രാം സർവിസ് ഗ്രീൻലൈനിൽ ഓടിത്തുടങ്ങി.ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം നൽകി തുടങ്ങി.ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ എജുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഗ്രീൻലൈൻ സർവിസ്.ഖത്തർ ഫൗണ്ടേഷനിലെ, കാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നു.നിലവിലെ ബ്ലൂ ,യെല്ലോ ലൈനുകൾക്ക് പുറമെയാണ് ഗ്രീൻ ലൈൻ.
![]()
