ദുബായ് : ദുബായ് പോലീസിന്റെ വാഹനങ്ങളുടെ ആഡംബര ശ്രേണിയിലേക്ക് പുതിയ അംഗം കൂടി .
യു.എ.ഇയിലെ പ്രമുഖ കാർ ഏജൻസിയായ അൽ ഫുത്തേം ആണ് ജീപ്പ് ജീപ്പ് ഗ്രാൻഡ് വാഗണീർ ദുബൈ പൊലീസിന് കൈമാറിയത്.മൂന്നു പതിറ്റാണ്ട് അമേരിക്കയുടെ നിരത്തുകളിലേക്ക് തിരിച്ചെത്തിയ ആഡംബര വാഹനമാണിത് . വാഹനം കൈമാറുന്ന ചടങ്ങിൽ പ്രവർത്തനകാര്യ വകുപ്പ് അസി.കമാൻഡന്റ് മേജർ ജനറൽ അബ്ദുള്ള അലി അൽ ഖെയ്തി, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റസ്ക്യു ഡയറക്ടർ മേജർ ജനറൽ സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓർഗനൈസേഷൻസ് പ്രോആക്ടിവ് സെക്യൂരിറ്റി ആൻഡ് എമർജന്സി ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഉബൈദ് മുബാറക് ബിൻ യൂസുഫ് എന്നിവർ പങ്കെടുത്തു.
![]()
