ദമ്മാം: പുതിയ ദേശീയ വിദ്യാഭ്യാസ നയം, പ്രവേശന പരീക്ഷകൾ, പ്രവാസി വിദ്യാർത്ഥികൾ നേരിടുന്ന ആശങ്കകൾക്ക് മുന്നോട്ടുള്ള വഴികളെന്ത് എന്നീ വിഷയങ്ങളെ ആസ്പതമാക്കി പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ എറണാംകുളം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
ചർച്ച സംഗമംപ്രവിശ്യയിലെ, വിദ്യാർത്ഥികളുടെയു൦, സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ് രംഗത്തുള്ളവരെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ പ്രവാസി വിദ്യാർത്ഥികൾ നേരിടുന്ന
വിവിധ വിഷയങ്ങൾ ചർച്ചയായി.
സി.ബി.എസ്.ഇ മൂല്ല്യനിർണ്ണയത്തിലുണ്ടായ വീഴ്ച്ച ഏറെ ഗൗരവത്തോടെ കാണേണ്ടതാണന്നും, ഇത്തരം വീഴ്ചകൾ പഠിക്കാൻ വിദക്ത സമിതിയെ കൊണ്ടന്വോഷിക്കണമെന്നും, ശക്തമായ നടപടികൾ സ്വീകരികണമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സംഘപരിവാർ കേന്ദ്രങ്ങൾ തയ്യാറാകുന്ന വിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യത്ത് നിന്നും പ്രതിഷേധങ്ങൾ ഉയരണമെന്നും സംഗമം ഇന്ത്യൻ ജനതയോടാവശ്യപ്പെട്ടു.
12 -ാം ക്ലാസ്സിലെ ഏകദേശം 20 ലക്ഷം വിദ്യാർത്ഥികളുടെ ചോദ്യപേപ്പറാണ് ഹാക്കർമാർ വഴി ചോർന്നിട്ടുള്ളത്, ഇത്തരം പ്രവണതകൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സുതാര്യമായ ഡിജിറ്റൽ സംവിധാനങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടു. പ്രമുഖ ഐ.ടി വിധക്തനും, സിജി ഇൻ്റർനാഷ്ണൽ റിസോഴ്സ് പേഴ്സണുമായ റഷീദ് ഉമർ മോഡേറ്ററായി , വിവിധ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളുമായ ഫൗമിയ ഹനിഷ് , ആമിന അബ്ദുൽ റസാഖ്, റുബീന , മജ്ബൂറ വി. എം. ( സിജി), അർഷദ് വി.എം, കൂടാതെ പ്രവാസി വെൽ ഫെയർ നാഷ്ണൽ കമ്മിറ്റി ജന. സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രൊവി . പ്രസി. അബ്ദുറഹീം തീരുർക്കാട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സമീയുള്ള കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു, റയ്യാൻ റസൽ സ്വാഗതവും
അനീസ മെഹബൂബ് നന്ദിയും പറഞ്ഞു. ജില്ല വൈ.പ്രസി. ഷോബി ഷാജു, ഹാരീസ് കൊച്ചി, മെഹബൂബ്, ഷാജു പടിയത്ത്, സിദ്ധീഖ് ആലുവ, സൽമ സമിയുള്ള, അഷ്ക്കർ ഖനി എന്നിവർ നേതൃത്വം നൽകി.
![]()
