റിയാദ് : എറണാകുളം ആലുവ തൈക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ(39) പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ടു.രണ്ട് വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അശ്വസ്തകളെ തുടർന്ന് താമസ സ്ഥലത്തിനടുത്തുള്ള ക്ലിനിക്കിൽ അഞ്ച് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനേ തുടർന്ന് സ്പോൺസർ റെഡ്ക്രസന്റിനെ ബന്ധപ്പെടുകയും തുടർന്ന് പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കയുമായിരുന്നു.
പിതാവ്: യൂസുഫ് ഖാൻ
മാതാവ്: താഹിറ
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,റിയാദ് എറണാകുളം ജില്ലാ കെഎംസിസി പ്രസിഡൻ്റ് ഉസ്മാൻ പരീദ് ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ,സുഹൃത്ത് ഹാഷിം ആലപ്പുഴ എന്നിവർ രംഗത്തുണ്ട്.
![]()
