ദമ്മാം:പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദമാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ്ആശുപത്രിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ മലയാളികളടക്കം ഇതര സംസ്ഥാനത്ത് നിന്നുള്ളവരും രക്തം നൽകാൻ എത്തി. പ്രവാസി വെൽഫെയർ നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, പ്രൊവിൻസ് പ്രസിഡൻ്റ് അബ്ദുാഹിം തിരൂർക്കാട്
എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
കിംങ്ങ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്. കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ,അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി,പ്രവാസി റീജീയണൽ പ്രസിഡന്റ് ജംഷാദ് കണ്ണൂർ, ജന.സെക്രട്ടറി ബിജു പൂതകുളം ,ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ, മറ്റു
റീജീയണൽ-ജില്ലാ ഭാരവാഹികളായ, ആഷിഫ് കൊല്ലം, ഷമീർ പത്തനാപുരം,അയ്മൻ സഈദ്, ഷമീം പാപ്പിനിശ്ശേരി, ഹാരിസ് കൊച്ചി, ഉബൈദ് മണാട്ടിൽ, എന്നിവർ നേതൃത്വം നൽകി.
![]()
