മനാമ :ഐവൈസിസി (IYCC) ബഹ്റൈൻ ടുബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച, വിഷ്ണു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ആവേശകരമായ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച മനാമ ഏരിയ ഹിദ്ദ് ഏരിയ കമ്മിറ്റിയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഹിദ്ദ് ഏരിയ കമ്മിറ്റി റണ്ണറപ്പായി.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ ലിജിൻ മാത്യു സ്വന്തമാക്കി. നാല് ഇന്നിങ്സുകളിൽ നിന്ന് 121 റൺസ് നേടിയ പ്രകടനമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.
മികച്ച ബൗളർക്കുള്ള പുരസ്കാരം റിഫാ ഏരിയയുടെ നസർ സ്വന്തമാക്കി. നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് നസർ മികച്ച പ്രകടനം കാഴ്ചവെച്ചത്.
മികച്ച ഫീൽഡർക്കുള്ള പുരസ്കാരം ഇർഫാദ് നേടി.
ഫൈനൽ മത്സരത്തിലെ മികച്ച താരമായി മനാമ ഏരിയയുടെ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു.
മത്സരങ്ങൾ നിയന്ത്രിച്ചത് അമ്പയർ മാർട്ടിൻ തോമ്പ്ര ആയിരുന്നു.
![]()
