ദുബായ്: യുഎഇയിൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള താത്ക്കാലിക ക്രമീകരണത്തിൽ മികച്ച പ്രതികരണം.സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക് ആണ് അനുഭപ്പെടുന്നത്.പുതിയ സേവന ദാതാക്കളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട നിയമപ്രതിസന്ധിയാണ് നിലവിലെ താൽക്കാലിക ക്രമീകരണങ്ങൾക്ക് കാരണം.17 വര്ഷങ്ങളായി യുഎഇയിൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ് ആയിരുന്നു.പുതിയ കമ്പനി ഈ സേവങ്ങൾ ഏറ്റെടുക്കുന്നത് വരെ മുൻകൂർ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് അധികൃതർ.
![]()
