ജിദ്ദ : ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിൽ എത്തിയ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാന് ഊഷ്മള സ്വീകരണം.തലസ്ഥാനമായ ടോക്കിയോയിലെത്തിയ സൗദി പ്രതിരോധ മന്ത്രിയെ ജാപ്പനീസ് പ്രതിരോധ മന്ത്രി യസുകസു ഹമാദയെ സ്വീകരിച്ചു.ഇരു സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം, സൈനിക, പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം, പ്രാദേശിക അന്തർദേശീയ സാഹചര്യങ്ങളിലെ സംഭവവികാസങ്ങൾ, അവയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും മന്ത്രിമാർ ചെയ്തു.
കൂടിക്കാഴ്ചയിൽ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഫസ്റ്റ് ലഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമദ് അൽറുവൈലി, എക്സിക്യുട്ടീവ് അഫയേഴ്സ് പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ
അൽ-ബയാരി, ജപ്പാനിലെ സൗദി അംബാസഡർ നാഇഫ് ബിൻ മർസൂഖ് അൽ ഫഹാദി, പ്രതിരോധ
മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സെയ്ഫ് എന്നിവരും ജപ്പാൻ പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥ സംഘവും പങ്കെടുത്തു.
![]()
