ജിദ്ദ : അധികാരം ജനക്ഷേമത്തിന് സമർപ്പിച്ച് ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് ജിദ്ദ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിലുള്ള ഇടപെടലുകൾ വഴി പ്രത്യക്ഷവും പരോക്ഷവുമായി ലഭ്യമായ ഗുണഫലങ്ങൾ വളരെ വലുതായിരുന്നു.
നീണ്ട 53 വർഷക്കാലം ഒരേ മണ്ഡലത്തെ തന്നെ നിയമസഭയിൽ പ്രതിനിധീകരി ക്കാൻ കഴിഞ്ഞത് ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന് എല്ലാ ജനകീയ പ്രശ്നങ്ങളിലും ഓടിയെത്താൻ കഴിഞ്ഞതു കൊണ്ടാണെന്നു യോഗം അനുസ്മരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോഷൻ നായർ (തിരുവനന്തപുരം സ്വദേശി സംഗമം), നാസിമുദ്ദീൻ (തിരുവനന്തപുരം പ്രവാസി അസോസിയേഷൻ), അയ്യൂബ് ഖാൻ പന്തളം (പത്തനംതിട്ട പ്രവാസി അസോസിയേഷൻ), മിർസ ഷരീഫ് (ആലപ്പുഴ കൂട്ടായ്മ), കെ.ടി.എ മുനീർ, സക്കീർ ഹുസൈൻ (ഒ.ഐ.സി.സി ജിദ്ദ), റാഫി ബീമാപള്ളി (എച്ച്. ആന്റ് ഇ ലൈവ് ചാനൽ), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), അലി തേക്കുതോട് (ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ), ഉണ്ണി തെക്കേടത്ത് (തൃശൂർ സൗഹൃദവേദി), ജാഫറലി പാലക്കോട് (മാതൃഭൂമി), സൽമാൻ (കെ.എസ്.യു), നാസർ കോഴിത്തൊടി (പുണർതം കോഴിക്കോട്) എന്നിവർ സംസാരിച്ചു. കെ.ഡി.പി.എ പ്രസിഡന്റ് അനിൽ നായർ സ്വാഗതവും മുഹമ്മദ് ഷാൻ നന്ദിയും പറഞ്ഞു.
![]()
