ആലപ്പുഴ : കായംകുളത്ത് ദേശീയപാത 66 വികസനത്തോടനുബന്ധിച്ചു ഉയരപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ എം എൽ എ യും നിലപാടിൽ മാറ്റം വരുത്തി സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നു.എലിവേറ്റഡ് ഹൈവേയുടെ ആവശ്യകത അറിയിച്ചു കൊണ്ട് എം എൽ എ യു പ്രതിഭ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്ത് നല്കി.
മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് കായംകുളം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി ആളുകള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി ദേശീയ പാത 66 ആണ് അവരുടെ പ്രധാന ഗതാഗത മാര്‍ഗമായി ഉപയോഗിക്കുന്നത്.കേരളത്തിലെ ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ദേശീയപാത 66 കടന്നുപോകുന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കായംകുളം ഒഴികെയുള്ള അഞ്ച് നിയോജകമണ്ഡലങ്ങളിലും മേല്‍പ്പാലങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയോജക മണ്ഡലത്തില്‍ മേല്‍പ്പാലങ്ങള്‍ അനുവദിക്കാത്തത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കും.വ്യാപാര ആവശ്യങ്ങള്‍ക്കായി കായംകുളത്തെ ആശ്രയിക്കുന്ന വ്യാപാരികളുടെ കച്ചവടത്തെയും ഇത് ബാധിക്കുമെന്ന പരാതിയും ഉയരുന്നുണ്ട്.കായംകുളത്തോട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കടുത്ത വിവേചനം കാട്ടുന്നതായി വ്യാപകമായ പരാതിയുണ്ട്. കായംകുളം ദേശീയപാത 66ല്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി കായംകുളത്ത് നാട്ടുകാരും വ്യാപാരികളും സമരസമിതി രൂപികരിച്ചു പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു.ആയതിനാല്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് കായംകുളം ടൗണിനോട് ചേര്‍ന്നുള്ള ദേശീയപാത 66 ല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നു എം എല്‍ എ കത്തിലൂടെ ആവശ്യപ്പെട്ടു.
ആലപ്പുഴ പാര്ലമെന്റ്റ് അംഗം എ എം ആരിഫ് ആദ്യഘട്ടത്തിൽ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ല എന്ന നിലപാടിലായിരുന്നു.പിന്നീട് സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തുകയും നാഷണൽ ഹൈവേ അധികൃതരും മന്ത്രിയുമൊക്കെയായി സമരസമിതിക്ക് ചർച്ച നടത്താൻ അവസരം ഒരുക്കാമെന്നു വാഗ്ദാനം ചെയ്തു.
![]()
