റിയാദ്:ഷിഫയിലെ വർക്ക്ഷോപ്പ് തൊഴിലാളികളുടെ കൂട്ടായ്മയായ ഷിഫ മലയാളി സമാജം അംഗങ്ങൾക്കുള്ള വിവിധ സഹായധനം കൈമാറി.
ചികിത്സാസഹായപദ്ധതിയിൽ തിരുവല്ല സ്വദേശി ബിജുവിനും കണ്ണൂർ സ്വദേശി മോഹനനും സഹായം കൈമാറി. പെൺമക്കളുടെ വിവാഹസഹായ പദ്ധതിയിലൂടെ തിരുവനന്തപുരം സ്വദേശി അബ്ദുല്ലത്തീഫിന് സമാജം സഹായവും നൽകി.
പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജു മടത്തറ ,ട്രഷറർ ബാബു കണ്ണോത്ത് ,സാബു പത്തടി ,അശോകൻ ചാത്തന്നൂർ, ഉമ്മർ അമാനത്ത് ,മധു വർക്കല ,അലി മക്കാ സ്റ്റോർ ,പ്രകാശ് ബാബു വടകര, രതീഷ് നാരായണൻ, ബിനീഷ് തിരുവല്ല, അജിതകുമാർ ,ഷജീർ കല്ലമ്പലം ,രജീഷ് ആറളം, ബിജു സി എസ്, മോഹനൻ കണ്ണൂർ എന്നിവർ പങ്കെടുത്തു.
![]()
