റിയാദ് :റിച്ചൂസ് ബാനറിൽ ത്രീ ഐസ് മീഡിയയുടെ “ഖിബ്ല”സംഗീത ആൽബം റിലീസ് ചെയ്തു.പ്രവാസിയും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെ രചനയും കുഞ്ഞിമുഹമ്മദ് വയനാട് സംഗീതവും ആലാപനവും നിർവഹിച്ച ആൽബം അൽ വഫാ ഷോലാമാൾ ഓഡിറ്റോറിയത്തിൽ ജി എം എഫ് ഇശൽ മൽഹാർ വേദിയിൽ പ്രശസ്ത സൗദി ഗായകൻ അഹമ്മദ് സുൽത്താൻ, ഗായിക ആശ ഷിജു എന്നിവർ ചേർന്ന് റിലീസ് ചെയ്തു.

ഭാരതീയസമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, റിയാദ് ഇന്ത്യൻ മീഡിയഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, നെസ്റ്റോ & വഫാ ജനറൽ മാനേജർ നാസർ, ജി എം എഫ് ചെയർമാൻ റാഫി പാങ്ങോട്, ഡോക്ടർ ജയചന്ദ്രൻ, ഷാനവാസ് മുനമ്പത്ത്,ഗഫൂർ കൊയ്ലാണ്ടി,ആൽബത്തിലെ അഭിനയതാവ് ഷാജഹാൻ കാഞ്ഞിരപ്പള്ളി,ക്യാമറനിർവഹിച്ച അരുൺ കെ പി എന്നിവർ സന്നിഹിതരായിരുന്നു
ഷോല മാളിലെ ബിഗ് സ്ക്രീനിൽ നിറഞ്ഞ സദസിനു മുന്നിൽ ആണ് ആൽബത്തിന്റെ റിലീസ് കർമ്മം നിർവഹിച്ചത് .നൗഫൽ വടകര, അഷ്റഫ് ചേലമ്പ്ര, ദീപു ജി , ബനൂജ് പൂകോട്ടും പാടം എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ. റിച്ചൂസ് ബാനറിൽ ത്രീ ഐസ് മീഡിയ യൂട്യൂബ് ചാനലിൽ കൂടെ പ്രേക്ഷകരിൽ എത്തിക്കുന്നു
![]()
