ആലപ്പുഴ: കേരളത്തിലെ മത സ്ഥാപനങ്ങളുടെ വളർച്ചക്കും പ്രവർത്തന കാര്യക്ഷമതക്കും വഖ്ഫ് ബോർഡ് കൂടുതൽ സജീവമായി ഇടപെടണമെന്ന് ഹാശിമിയ്യ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മദ്റസകൾ, പള്ളികൾ, യതീംഖാനകൾ തുടങ്ങിയ സ്ഥാപനങ്ങൾ പലതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സാമ്പത്തിക പ്രശ്നങ്ങളും നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വഖ്ഫ് സ്വത്തുകളിൽ നിന്നുള്ള വരുമാനം ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുകയാണെങ്കിൽ, ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും പുതിയ പദ്ധതികൾ ആരംഭിക്കാനും സാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഉസ്താദ് പി കെ മുഹമ്മദ് ബാദ്ഷ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് കരുമാടി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ എച്ച് എ അഹ്മദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എസ് മുഹമ്മദ് ഹാഷിം സഖാഫി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് സുബൈർ ഹാഷിമി, സുന്നി മാനേജ്മന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സൂര്യ ശംസുദ്ധീൻ, ജനറൽ സെക്രെട്ടറി ജഹ്ഫർ കുഞ്ഞാശാൻ, എസ് വൈ എസ് സോൺ പ്രസിഡന്റ് കെ എ ശറഫുദ്ധീൻ സഖാഫി, സമസ്ത മേഖല ഭാരവാഹികളായ എ നവാബ് സഖാഫി, ഇ തമീം സഖാഫി, എസ് അഷ്റഫ് സഖാഫി, കെ എ ഹസൻ മുസ്ലിയാർ, ഉനൈസ് നെൽപുര, അസ്ലം വട്ടപ്പള്ളി, ഷാഹുൽ പുതിയ പറമ്പിൽ, സലാം ചാത്തനാട്, എച്ച് നസീർ മഖാം എന്നിവർ പ്രസംഗിച്ചു. പി എം ഖലീഫ ഹാഷിമി വാർഷിക റിപ്പോർട്ടും സയ്യിദ് അക്ബർ അൽ ഹാഷിമി വാർഷിക കണക്കും അവതരിപ്പിച്ചു
![]()
