തിരുവനന്തപുരം :നോർക്ക ഐഡി കാർഡ് പ്രചാരണ മാസാചരണം ജൂലൈ 15 വരെ നടക്കുമെന്ന് നോർക്ക അധികൃതർ വാർത്താകുറിപ്പിലറിയിച്ചു.
വിദേശ പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കായി 2020 ഏപ്രിൽ മുതലാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ് നിലവിൽ വന്നത്. വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയ കേരളീയരായ വിദ്യാർത്ഥികൾക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ പതിനെട്ട് വയസ്സ് പൂർത്തിയാക്കിയിരിക്കണം. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. ഫീസ് 408 രൂപ. അപകടമരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. രജിസ്ട്രേഷനാവശ്യമായ പാസ്സ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ്സ് പേജിന്റെ പകര്‍പ്പുകള്‍, വിദേശ പഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, പഠനത്തിന് പോകുന്നവര്‍ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍, അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒപ്പ് എന്നിവ JPEG/PDF ഫോര്‍മാറ്റിലാണ് നല്‍കേണ്ടത്.
കാർഡുകൾക്ക് പോർട്ടലിൽ അംഗീകാരം ലഭിക്കുന്ന സമയത്ത് തന്നെ അപേക്ഷകർക്ക് വാട്ട്സ് ആപ്, ഇമെയിൽ എന്നിവ മുഖാന്തിരം ഇ-കാർഡുകൾ ലഭിക്കും. ഐ.ഡി കാര്‍ഡുകളും ഇന്‍ഷുറന്‍സ് രേഖഖളും ഇനി ഡിജിറ്റലായി (ഇ-കാർഡുകൾ) മാത്രമേ ലഭ്യമാവുകയുളളൂ. ഇതുവരെ 39 രാജ്യങ്ങളില്‍ നിന്നുളള കേരളീയരായ വിദ്യാര്‍ത്ഥികളാണ് സേവനം പ്രയോജനപ്പെടുത്തിയത്. നോര്‍ക്ക റൂട്ട്സ് നല്കുന്ന പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുകള്‍ ഉളളവര്‍ക്കേ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
![]()
