റിയാദ്: ഡ്രൈവർമാരുടെ കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എസ് എസ് എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
റിയാദിലെ ലീ മെറിഡിയൻ സ്വാദ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന “സേഫ് വേ ആദരം 2026” ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കൾക് മെമെന്റോ കൈമാറി.
ബഷീർ ബഷീർ കുട്ടമ്പുർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ മുസ്തഫ ചെർപ്പുളശ്ശേരി, അഷ്റഫ് ബാലുശ്ശേരി, ചാരിറ്റി ചെയർമാൻ സലിം കൂടത്തായി, മുഹമ്മദലി എകരൂൽ , റൗഫ് ആലപ്പടിയൻ, ഖാദർ ആലുവ എന്നിവർ ആശംസകളർപ്പിച്ചു.ദിൽഷാദ്, സജിം പാനൂർ, ആബിദ് മുസാമിയ , രാഹുൽ, ശംസു ചാലിൽ സുബിൻ , സലാം പാനൂർ,ശംസുദ്ധീൻ കായംകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് അംഗങ്ങളും കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്ത ചടങ്ങിന് റഹീം വയനാട് സ്വാഗതവും ജൈസൽ നന്മണ്ട നന്ദിയും പറഞ്ഞു.



![]()
