ദമാം : ദമാമിലെ വാഹനാപകടത്തിൽ 2 കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം.
ദമാമിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാനിധ്യവും യുവ സംരംഭകനുമായ കണ്ണൂർ തലശേരി മണോലി വീട്ടിൽ സജീം (45),സഹപ്രവർത്തകൻ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത് .
ബിസിനസ് ആവശ്യാർഥം റാസ് താനൂറായിൽ നിന്ന് ദമാമിലെക്കു മടങ്ങുന്ന വഴി ദമാം ജുബൈൽ ഹൈവേയിൽ ഖതീഫ് സെൻട്രൽ ആശുപത്രിക്കു സമീപം അമിത വേഗത്തിൽ വന്ന സ്വദേശിയുടെ വാഹനം ഇവർ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സജീം സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപെട്ടു.ശ്രീലേഷിനെ ഖതീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെന്ക്കിലും ജീവൻ രക്ഷിക്കാനായില്ല.
![]()
