റിയാദ്: ഈ ലോകകപ്പ് സീസണ് ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമാക്കാന്‍ ലുലുവില്‍ സമ്മാനപ്പെരുമഴ. സൗദി അറേബ്യയിലെ ഏറ്റവും വലിയ റൈഡിംഗ് ആപ്പായ ജീനിയുമായി കൈകോര്‍ത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി സ്വപ്നസമാനമായ സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലുലുവില്‍ ഷോപ്പിംഗിനെത്തുന്നവരെ കാത്തിരിയ്ക്കുന്നത് മൂന്നു ലക്ഷം റിയാല്‍ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍.
റിയാദ് മുറബ്ബയിലെ ലുലു മാളില്‍ നടന്ന ചടങ്ങിലാണ് “ഷോപ് ആന്‍ഡ് റൈഡ് ടു യുവര്‍ ഗോള്‍” എന്ന പേരിലുള്ള സമ്മാന ക്യാംപെയിന് അവതരിപ്പിച്ചത്. ചടങ്ങിൽ ജീനി സിഎസ്എസ്ഒ ഫലാ അല്‍ അനാസി, ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് ഫുട്ബോൾ തട്ടി ക്യാംപെയിൻ ലോഞ്ച് ചെയ്തു. ലുലു മാനേജ്മെൻ്റ് പ്രതിനിധികളടക്കം സന്നിഹിതരായിരുന്നു. റിയാദ്, ദമ്മാം, ജിദ്ദ അടക്കം എല്ലാ മേഖലകളിലും ഉപഭോക്താക്കള്‍ക്ക് ഈ ലോകകപ്പ് ഓഫറുകളുടെ ഭാഗമാകാം.
മൂന്നു ലക്ഷം റിയാല്‍ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍ : ഐ ഫോണുകള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, സൗജന്യ റൈഡുകള്‍*
ലോകകപ്പ് സീസണിലെ ഷോപ്പിംഗ് കാലയളവില്‍ ലുലുവിലെത്തുന്ന ഉപഭോക്താക്കളെയും ഫുട്ബോള്‍ പ്രേമികളെയും കാത്തിരിയ്ക്കുന്നത് സമ്മാനപ്പെരുമഴയാണ്. ലുലുവില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് ജീനി ആപ്പിലൂടെ 3000 സൗജന്യ റൈഡുകള്‍ ഉപയോഗിക്കാന്‍ അവസരം ലഭിയ്ക്കും. ഈ സൗജന്യ റൈഡുകള്‍ക്ക് പ്രത്യേക പരിധികളില്ല എന്നതും ശ്രദ്ധേയം. സൗദിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള എല്ലാ നഗരങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഈ സൗജന്യ റൈഡ് ഓഫറുകള്‍ നേടാന്‍ അവസരമുണ്ട്.

ഇതിന് പുറമെ ലോകകപ്പ് ഷോപ്പിംഗ് ആവേശം ഇരട്ടിയാക്കി സര്‍പ്രൈസ് സമ്മാനങ്ങള്‍ വേറെയുമുണ്ട്. ലുലുവില്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പത്ത് ഐ ഫോണുകള്‍, പത്ത് 5 ഗ്രാം സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവയടക്കം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. ഷോപ്പിംഗിനൊപ്പം ലോകകപ്പ് ഗെയിമിംഗ് ത്രില്ലൊരുക്കി ഗെയിമേഴ്സിനായി ഫിഫ കോപറ്റീഷനുകളും മൂന്ന് മേഖലകളിലായി സംഘടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് ഐ ഫോണുകള്‍ സ്വന്തമാക്കാം.
പ്രത്യേക വിലക്കിഴിവുകള്‍ക്കൊപ്പം ജീനിയുമായി ചേര്‍ന്ന് ലോകകപ്പ് സീസണിലെ ഏറ്റവും വലിയ സമ്മാനപ്പെരുമഴ കൂടി ഒരുക്കിയതിലൂടെ സമീപകാലത്ത് സൗദി കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് ലുലു തുടക്കമിട്ടിരിയ്ക്കുന്നത്.
![]()
