റിയാദ് :തമിഴ്നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യൻ (58)റിയാദിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. റൂമിലെ സുഹൃത്തുക്കൾ ചെല്ല പാണ്ഡ്യനെ കിടക്കയിൽ അബോധാവസ്ഥയിൽ കാണുകയും തുടർന്ന് പോലീസിനെ ബന്ധപ്പെടുകയും മരണം സ്ഥിതീകരിക്കുകയുമായിരുന്നു.നിലവിൽ കാർഗോ ഓഫീസിൽ ജീവനക്കാരനായ ഇദ്ദേഹം പത്ത് വർഷത്തോളമായി അവസാനം നാട്ടിൽ പോയിട്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
പിതാവ്: സേതുപതി അറുമുഖം
മാതാവ്:രാസമണി
ഭാര്യ: സെൽവി,മകൾ മഹാലക്ഷ്മി
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്ക്രമങ്ങളുമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,ജാഫർ വീമ്പൂർ,അബ്ദുറഹ്മാൻ ചേലമ്പ്ര,ഷറഫു തേഞ്ഞിപ്പലം,ഷാജഹാൻ കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
![]()
