പത്തനംതിട്ട: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു .നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്. മൃതദേഹം
നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകുന്നു.
![]()
