കൊട്ടാരക്കര : കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു വിദ്യാർഥികളടക്കം മൂന്ന് പേർ മരിച്ചു .മണ്ണ് കയറ്റി അമിത വേഗതയിലെത്തിയ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിയുകയായിരുന്നു. നീലേശ്വരം സ്വദേശി ഹരിലാൽ (54), പാർതിപ് (15), അജയകുമാർ (50) എന്നിവരാണ് മരിച്ചത്. റിഷഫ് (15), കൗശിക് (15 ), നിസാം (40), നവനീത് കൃഷ്ണൻ (13), ജിഹിമോൾ (15) എന്നിവർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റ മറ്റ് വിദ്യാർഥികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളും ഫയർഫോഴ്സും പൊലീസും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ലോറി പൂർണ്ണമായും തകർന്ന നിലയിലാണ്.
വാഹനം ഓടിച്ചിരുന്നയാൾക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എ കെ ദിലു മാധ്യമങ്ങളോട് പറഞ്ഞു.ഈ ഡ്രൈവർ കുറേ കാലമായി ഗൾഫിലായിരുന്നു, പെട്ടെന്ന് ഇവിടെ വന്ന് പരിചയമില്ലാത്ത വാഹനം ഓടിച്ചതിന്റെ ഫലമായാണ് ഈ അപകടം നടന്നത്.’ – അദ്ദേഹം പറഞ്ഞു.
![]()
