ദില്ലി: അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനും ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭവനകൾക്കും ആദരവായി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു .
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു.
മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.
രാഷ്ട്രപതി ഭവനിൽ നടന്ന നടന്ന ചടങ്ങിൽ മലയാളികളായ ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ബഹുമതിയും പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്കാരവും രാഷ്ട്രപതി സമ്മാനിച്ചു.
![]()
