അൽഖോബാർ: പത്താം ക്ളാസ്സ് , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പ്രവാസി വെൽഫെയർ അൽഖോബാർ റീജണൽ കമ്മിറ്റി ആദരിച്ചു. കമ്മിറ്റിക്ക് കീഴിലുള്ള പ്രവർത്തകരുടെ നാട്ടിലും സൗദിയിലുമുള്ള മക്കളെയാണ് എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചത്.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. റീജണൽ കമ്മിറ്റി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടക്ക അധ്യക്ഷത വഹിച്ചു.
തുടർന്ന് കുട്ടികൾക്കായി നടത്തിയ മോട്ടിവേഷൻ സെഷൻ സീനിയർ സിജി റിസോഴ്സ് പേഴ്സൺ റഷീദ് ഉമർ നയിച്ചു. പി.ടി.അഷ്റഫ്, ഇല്യാസ് അഹമ്മദ്, ഹാരിസ് ഇസ്മയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫൗസിയ അവതാരകയായിരുന്നു.
ആരിഫലി സ്വാഗതവും ഷെജീർ തൂണേരി നന്ദിയും പറഞ്ഞു

![]()
