ബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ ഏരിയയുടെ ആഭിമുഖ്യത്തിൽ അൽ റയ്യാൻ ഇസ്തിറാഹ ഓഡിറ്റോറിയത്തിൽ വെച്ച് വെളിച്ചം എട്ടാംഘട്ട പഠനപദ്ധതിയുടെ ഉദ്ഘാടനവും ക്യു.എൽ.എസ് സംഗമവും സംഘടിപ്പിച്ചു.
റിഹാൽ റഹ്മാൻ, അഹ്സൻ ആശിഖ് എന്നിവരുടെ ഖുർആൻ പാരായണത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അഹ്മദ് ശജ്മീർ നദ്വി സംഗമം ഉദ്ഘാടനം ചെയ്തു. ഖുർആൻ കേവലം പാരായണത്തിനോ വാചകതലത്തിലുള്ള വായനയ്ക്കോ മാത്രമായി പരിമിതപ്പെടുത്താതെ അതിന്റെ ആശയങ്ങളും സന്ദേശങ്ങളും ആഴത്തിൽ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഖുർആനിന്റെ സന്ദേശങ്ങൾ നടപ്പിലാക്കാൻ വിശ്വാസികൾ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചം എട്ടാംഘട്ട പഠനപദ്ധതിയുടെ ആദ്യ കോപ്പി ശിഫാ ബുറൈദ ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ ഡോ. ഫക്രുദ്ദീന്‍ ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അബ്ദുറഹീം ഫാറൂഖി കൈമാറി.
അസ്കർ ഒതായി അധ്യക്ഷത വഹിച്ചു. തൻവീർ കണ്ണൂർ സ്വാഗതവും സുൽഫീക്കർ ഒറ്റപ്പാലം നന്ദിയും രേഖപ്പെടുത്തി.
അമീസ് സ്വലാഹി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിയാസ് വയനാട്, ആശിഖ് വത്തനിയ, ശഫീർ വള്ളറക്കാട്, ശിബു കൊല്ലം, അബ്ദുൽ കലാം ആസാദ് വത്തനിയ്യ, താജുദ്ധീൻ കണ്ണൂർ, മുഫീദ് പാലത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഖുർആൻ പഠനവും ആശയവിചിന്തനവും സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് സംഗമം സമാപിച്ചത്.
![]()
