റിയാദ്: ജിസിസിയിലെ മുൻനിര ആരോഗ്യ പരിചരണ സേവനദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, അബ്ദുൽ റഹ്മാൻ സ്വാലിഹ് അൽ റജ്ഹി ആൻഡ് പാർട്ണേഴ്സ് കമ്പനി ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തത്തിലൂടെ പ്രോകെയർ ഹോസ്പിറ്റലിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്ത് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. ഇതോടെ പ്രോകെയർ ആശുപത്രി ആസ്റ്ററിന്റെ ജിസിസി ശൃംഖലയുടെ ഭാഗമാകും. ഈ നീക്കം രാജ്യത്തോടുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതിനൊപ്പം ആസ്റ്ററിന്റെ അന്താരാഷ്ട്ര നിലവാരമുള്ള നൂതനമായ ആരോഗ്യ സേവനങ്ങൾ ഈ മേഖലയിലേക്ക് ലഭ്യമാക്കി സൗദി വിഷൻ 2030 നെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ആസ്റ്ററിന്റെ സൗദി അറേബ്യയിലെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ പ്രോകെയർ ആശുപത്രിയിലൂടെ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്കുള്ള ഞങ്ങളുടെ പ്രവേശനം രാജ്യത്തോടുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയ്ക്കുള്ള മറ്റൊരു അടയാളമാണ്. ഒരു പതിറ്റാണ്ടിലേറെയായി ആസ്റ്റർ സനദ് ആശുപത്രിയിലൂടെ സൗദി അറേബ്യയിലെ രോഗികളെ സേവിക്കാൻ കഴിഞ്ഞു. ഈ വിപൂലീകരണം വിഷൻ 2030ന് കീഴിലുള്ള അതിന്റെ പരിവർത്തനപരമായ ആരോഗ്യ സംരക്ഷണ യാത്രയിലെ ഞങ്ങളുടെ വിശ്വാസ്യതയെ പ്രതിഫലിപ്പിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും ക്ലിനിക്കൽ കഴിവുകൾ വിപുലീകരിക്കുന്നതിലൂടെയും ഉയർന്ന നിലവാരമുള്ളതും, രോഗീ കേന്ദ്രീകൃതവുമായ പരിചരണത്തിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തമാക്കാനും അതിലൂടെ ആരോഗ്യ സംരക്ഷണ മേഖലയുടെ വളർച്ചക്ക് സംഭാവന നൽകാനും ആസ്റ്റർ ഇതിലൂടെ ലക്ഷ്യമിടുന്നതായും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
പ്രോകെയർ ഹോസ്പിറ്റലിന്റെ ഏറ്റെടുക്കൽ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ പ്രവർത്തന യാത്രയിലെ ആസ്റ്ററിന്റെ ആത്മവിശ്വാസത്തെ കൂടുതൽ ശക്തമാക്കുന്നതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. പ്രോകെയറിന്റെ ശക്തമായ ക്ലിനിക്കൽ അടിത്തറ, തന്ത്രപരമായ സ്ഥാനം, അംഗീകാരങ്ങൾ എന്നിവ കെട്ടിപ്പടുക്കുന്നതിലൂടെ, ആശുപത്രിയുടെ ശേഷി ഉയർത്താനും, നൂതന സ്പെഷ്യാലിറ്റികൾ അവതരിപ്പിക്കാനും സാധിക്കും. കൂടാതെ സ്ഥിരമായി രോഗീ കേന്ദ്രീകൃത പരിചരണ അനുഭവം നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ആരോഗ്യ പരിരക്ഷാ ലഭ്യത, ഗുണനിലവാരം, സുസ്ഥരത എന്നിവ മെച്ചപ്പെടുത്താനുള്ള സൗദി വിഷൻ 2030നെ ഈ പങ്കാളിത്തം പിന്തുണയ്ക്കുന്നതായും അലീഷ മൂപ്പൻ വ്യക്തമാക്കി.
2009ൽ സ്ഥാപിതമായ പ്രോകെയർ ആശുപത്രി, പ്രാഥമിക, ദ്വിദ്വീയ, പരിചരണ സേവനങ്ങൾ നൽകുന്ന ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഭാഗമാകുന്നതോടെ ആസ്റ്ററിന്റെ സംയോജിത ആരോഗ്യ പരിരക്ഷാ മാതൃക, ആഗോള നിലവാര മാനദണ്ഡങ്ങൾ എന്നിവ പ്രോകെയർ ആശുപത്രിയിലും ലഭ്യമാകും. കൂടാതെ പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി നൂതന മെഡിക്കൽ സേവനം നൽകുന്നതിലും ആശുപത്രി ശ്രദ്ധ കേന്ദ്രീകരിക്കും.

ആസ്റ്ററിന്റെ നിക്ഷേപത്തിന്റെ ഭാഗമായി അധിക സ്പെഷ്യാലിറ്റികൾ, നൂതന മെഡിക്കൽ സാങ്കേതിക വിദ്യകൾ, മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനൊപ്പം ആശുപത്രിയുടെ ലൈസൻസുള്ള കിടക്കകളുടെ േശേഷി 100ൽ നിന്ന് 209 കിടക്കകളായി വികസിപ്പിക്കുകയും ചെയ്യും. ആസ്റ്ററിന്റെ ക്ലിനിക്കൽ പ്രവർത്തന മാനദണ്ഡങ്ങൾ സ്വീകരിക്കുക, കാർഡിയോളജി സേവനങ്ങൾ ശക്തിപ്പെടുത്തുക, മൈ ആസ്റ്റർ പോലുള്ള ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങളുടെ പുരോഗമനപരമായ ഫലങ്ങൾ, പരിചരണത്തിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം, രോഗികൾക്ക് മെച്ചപ്പെട്ട തുടർച്ച എന്നിവ ഈ പങ്കാളിത്തത്തിൽ ഉൾപ്പെടും.
![]()
