മനാമ : സിത്ര വാക്ക് വേയുടെ പരിസരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും, വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും, പൊതുജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നൽകിയും ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മിറ്റി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഇസാം ഇസ അല്ഖായത് (ഹെഡ് ഓഫ് ഇൻവെസ്റ്റ്മെൻ്റ് ഡവലപ്മെൻ്റ്, മിനിസ്ട്രി ഓഫ് ഇൻ്റീരിയർ, ബഹ്റൈൻ) സാമൂഹിക പ്രവർത്തകനായ സയ്യിദ് ഹനീഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഐ വൈ സി സി ബഹ്റൈൻ ദേശീയ പ്രസിഡൻ്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്താലിബ്, ദേശീയ ട്രഷറർ ഷഫീഖ് സൈഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

![]()
