റിയാദ് : റിയാദിലെ മുൻ ഗൾഫ് മാധ്യമം റിപ്പോർട്ടറും ‘മാധ്യമം’ മുൻ ചീഫ് സബ് എഡിറ്ററുമായിരുന്നു ഐ സമീൽ ഇല്ലിക്കൽ തായ്ലൻഡിൽ അന്തരിച്ചു. 49 വയസ്സായിരുന്നു.
ഗ്രീൻ ഒയാസിസ് ടൂർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു.
മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്.
മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്
ഭാര്യ: ശിഫ കൊളക്കാട്ടിൽ, പറപ്പൂർ. മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ
ഹാദിൽ. സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ (അൽ ജമിഅ അൽ ഇസ്ലാമിയ, ശാന്തപുരം),ജെരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം).
![]()
